ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും ; ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം!!

43 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കിൽ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാെത പിടിച്ചുനിന്ന ബാബുവിനെ ആർമി ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തയായിരുന്നു.ഇപ്പോഴിതാ പുറത്തു വരുന്നത് വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് വനം വകുപ്പ് ബാബുവിനെതിരെ കേസെടുക്കും എന്നതാണ്. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും.

48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.അപകട സമയത്ത് ബാബുവിന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. എക്സറെ, സി.ടി സ്കാൻ, ബ്രെയിൻ, ചെസ്റ്റ്, രക്ത പരിശോധനകൾ നടത്തുകയും ഇവയിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അധികൃതർ അറിയിച്ചു.

ബാബുവിനെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. ബാബു. ഇനി ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാടിൽ എത്തിക്കും.ബാബു മകനെ രക്ഷിച്ചതിന് കരസേനയ്ക്ക് നന്ദി പറയുകയാണ് അച്ഛൻ.3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Scroll to Top