മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈൽ, അടിപൊളി ലൂക്കെന്ന് ആരാധകർ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ.കുട്ടിഉടുപ്പിൽ ക്യൂട്ട് ആയിട്ടാണ് താരം ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ഫോട്ടോസ് വൈറൽ ആയിരുന്നു. മികച്ച പ്രതികരണം ആണ് ലഭിച്ചത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഹെയർസ്റ്റൈൽ ആണ്.മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്താണ് മഞ്ജുവിനായി മനോഹരമായ ഈ ഹെയര്‍ സ്റ്റൈൽ ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലാണ്.‘ആയിഷ’ ആണ് മഞ്ജുവിന്റെതായി ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. വെള്ളരിക്കാപ്പട്ടണം, ജാക്ക് ആൻഡ് ജിൽ തുടങ്ങിഒരുപിടി ചിത്രങ്ങളും മഞ്ജുവിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Scroll to Top