ബേബി ഓൺ ദി ബോർഡ് എന്ന എഴുതിയ ചുരിദാറിൽ സുന്ദരിയായി ആലിയ ഭട്ട്, കയ്യടിയുമായി ആരാധകർ.

ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ രണ്‍ബീര്‍ കപൂര്‍ വിവാഹം നടന്നത്. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.അതിന് ശേഷം സിനിമയിലേക്ക് ഉള്ള തിരക്കിൽ ആയിരുന്നു ഇരുവരും.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വൈറൽ ആകാറുണ്ട്.

ആലിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. അന്ന് മുതൽ ആലിയ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ആലിയയുടേയും രൺബീറിന്റെയും ഏറ്റവും പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് സമൂമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.ഭര്‍ത്താവ് രൺബീർ കപൂര്‍ നായകനാകുന്ന ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ പരിപാടിയുടെ തിരക്കിലാണ് ഇവർ.

കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികളിലൊന്നില്‍ ‘ബേബി ഓൺ ബോർഡ്’ എന്നെഴുതിയ വസ്ത്രം ധരിച്ച് ആണ് ആലിയ എത്തിയത് . ഉടുപ്പിന്റെ പിറകിൽ ആണ് ഓൺ ദി ബോർഡ് എന്ന് എഴുതിരിക്കുന്നത്. പിങ്ക് കളർ സറാറ ആയിരുന്നു അത്.അബു ജാനി, സന്ദീപ് കോസ്‌ലയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്.അവതാരകനായ കരൺ ജോഹർ ആലിയ രണ്ട് കുട്ടികൾക്കാണു ജന്മം നൽകുന്നതെന്ന് പറഞ്ഞു.

അതിലൊന്നാണ് ബ്രഹ്മാസ്ത്ര. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിയ തിരിഞ്ഞു നിന്ന് ഷറാറയിൽ ‘ബേബി ഓൺ ബോര്‍ഡ്’ എന്ന് എഴുതിയത് കാണിച്ചു കൊടുക്കുകയായിരുന്നു. എന്നാൽ തന്റെ ഗർഭാവസ്ഥ പോലും സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ഒരു വിഭാഗം ആളുകൾ വിമർശനങ്ങളും ആയി എത്തി.

Scroll to Top