കണ്ടിട്ട് തിലകനെ നുള്ളി വെച്ചത് പോലെ, പുതിയ സിനിമയിലെ ഷമ്മി തിലകന്റെ വൈറൽ ലുക്ക്‌.

ബേസിൽ ജോസഫ് നായകനാകുന്ന പാൽതു ജാൻവർ റിലീസിങ്ങിനായി ഒരുങ്ങുകയാണ്.ജാനേ മൻ എന്ന സിനിമയിലെത് പോലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് പാൽതു ജാൻവർ.ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’.ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്.

ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കും. കല സംവിധാനം ഗോകുൽ ദാസ്. എഡിറ്റിങ്ങ് കിരൺ ദാസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

ചിത്രത്തിലെ ഷമ്മി തിലകന്റെ ലുക്ക്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഡോക്ടർ സുനിൽ ഐസക്ക്‌ എന്നാണ് സിനിമയിലെ ഷമ്മിയുടെ കഥാപാത്രത്തിന്റെ പേര്. മൊട്ട അടിച്ചു ആണ് ഷമ്മി എത്തുന്നത്.ഷമ്മിയുടെ ക്യാരക്ടർ റീൽ റിലീസായതോടെ ഇത് കണ്ടിട്ട് മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഓർമ വരുന്നു എന്നാണ് പ്രേക്ഷകരുടെ പക്ഷം. ഈ അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

video

Scroll to Top