പൊങ്കാല ദിവസം ഞങ്ങളുടെ കുട്ടിമാഷിനെ കാണിക്കുന്നു, വീഡിയോയുമായി ദേവികയും വിജയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.സംഗീതസംവിധാന രംഗത്ത് സജീവമായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്.റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്.

പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.താരം ഗർഭിണി ആയതും അതിന് ശേഷമുള്ള ഓരോ വിശേഷങ്ങളും ദേവികയും വിജയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.സ്വന്തമായി യൂട്യൂബ് ചാനുള്ള ഇരുവരും വീട്ടിലെ ഓരോ വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ജീവിതത്തിലെ പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരുന്നു ഇരുവരും.ഇരുവരും സോഷ്യൽമീഡിയ പേജ് വഴിയാണ് ആൺ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.

ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്,ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി.ഇപ്പൊ തന്നെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നതു എന്നാണ് ആശുപത്രിയിൽ നിന്നുള്ള വീഡിയോക്കൊപ്പം കുറിച്ചത്.നോർമൽ ഡെലിവറിയായിരുന്നുവെന്നും ഒരുപാട് പേരുടെ പ്രാർഥനകൾക്കൊണ്ടാണ് എല്ലാം ഭം​ഗിയായി നടന്നതെന്നും ദേവിക പറഞ്ഞു.ആശുപത്രിയിൽ അഡ്മിറ്റായ വിവരമെല്ലാം വീഡിയോ വഴി കഴിഞ്ഞ ദിവസം വിജയ് ആരാധകരിലേക്ക് എത്തിച്ചിരുന്നു. ​നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്.


എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് കുഞ്ഞിന്റെ മുഖമാണ്. ഒരുപാട് ഫേക്ക് ചിത്രങ്ങൾ കുഞ്ഞിന്റെത് ആണ് എന്ന് പറഞ്ഞു ഇറങ്ങുന്നുണ്ട്. അതുകൊണ്ടാണ് ഇവർ ഇപ്പോൾ കുഞ്ഞിന്റെ മുഖം കാണിക്കുന്നത് എന്ന് പറയുന്നു.പൊങ്കാല ദിവസം ഞങ്ങൾ പരിചയപ്പെടുത്തുന്ന കുട്ടി മാഷ്’ എന്ന കുറിപ്പോടെയാണ് വാവയെ ആരാധകർക്കായി കാണിക്കുന്നത്. കുഞ്ഞിന് കണ്ണു കിട്ടുമെന്നതിനാൽ മുഖം കാണിക്കരുതെന്ന് പലരും പറഞ്ഞുവെന്നും, എന്നാൽ അത് തങ്ങളോടുള്ള സ്നേഹം മൂലമാണ് അങ്ങനെ പറയുന്നതെന്നും ദേവിക വിഡിയോയിൽ പറയുന്നു.

video


Scroll to Top