മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങളുണ്ട്, ബാല ചേട്ടൻ സ്ട്രോങ്ങായി തിരിച്ച് വരും; എലിസബത്ത്

മലയാള സിനിമ താരം ബാല ചുമയും വയർവേദനയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി. നിലവിൽ ഇപ്പോൾ ബാല ഐസുയുവിൽ ആണ്.ആരോഗ്യനില തൃപ്തികരമാണ് ഇപ്പോൾ. അതുപോലെ തന്നെ കരൾരോഗ ചികിത്സയിൽ കഴിയുകയാണ് ബാല. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതാണ്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചു. ഐസിയുവിൽ കയറി ബാലയുമായി സംസാരിച്ചു. അതിനുശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.ബാലയെ ഹോസ്പിറ്റലിൽ കാണാൻ എത്തി അമൃതയും മകൾ പാപ്പുവും അഭിരാമിയും അമ്മയും.

ബാലയ്ക്ക് മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതെതുടർന്ന് അമൃത പാപ്പുവും ആയി എത്തുക ആയിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്.’ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതിന് പിന്നാലെ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി.

ഇപ്പോള്‍ ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്.”ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’ എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Scroll to Top