വീണ്ടും വിവാഹം കഴിച്ചതോടെ ബാല മകളുടെ പിറന്നാൾ മറന്നോ എന്ന് ആരാധകർ !!!

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്. താരത്തെ വിവാഹം ചെയ്തത് സിനിമ നടൻ ബാലയാണ്. എന്നാൽ ഇവരുടെ വിവാഹ മോചനം കഴിഞ്ഞ വർഷം കഴിയുകയും ചെയ്തു. പാപ്പു എന്ന വിളിപ്പേരുള്ള മകളും ഉണ്ട്. അമൃത സഹോദരി അഭിരാമിക്ക് ഒപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സഹോദരിമാരുടേതായി എ ജി വ്ലോഗ്സ് എന്ന ഒരു യുട്യൂബ് ചാനലും ഉണ്ട്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഇവർ.

ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അമൃതയും സഹോദരിയായ അഭിരാമി സുരേഷും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്. പാപ്പു എന്ന അവന്തികയുടെ 9ാം പിറന്നാള്‍ ദിനമാണ് അമൃത പതിവുപോലെ മറക്കാനാകാത്ത നിമിഷമാക്കി മാറ്റിയത്. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.

എന്നാൽ അതിൽ വ്യത്യസ്തമായ കമന്റുകളും ഉണ്ട്. മകളുടെ പിറന്നാളിന് സൈമ അവാർഡ് നിശയിൽ നിന്ന് അമൃത എത്തിയപ്പോൾ ആശംസകളുമായി ബാലയെ കണ്ടില്ലെന്നാണ് മറ്റു കമന്റുകൾ. രണ്ടാം വിവാഹം കഴിഞ്ഞപ്പോൾ മകളുടെ പിറന്നാൾ ബാല മറന്നോ എന്നാണ് പലരും ചോദിക്കുന്നത്. മകൾ ആണ് തന്റെ എല്ലാം എന്ന് പലപ്പോഴും ബാല പറയാറുണ്ട്. മകളുടെ ജന്മദിനത്തിൽ വ്യത്യസ്തമായ ഫോട്ടോകൾ കോർത്തിണക്കിയുള്ള വീഡിയോ ഒക്കെ ബാല പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. ബാലയും അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 2019 ൽ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു.

Scroll to Top