തോറ്റുകൊടുക്കരുത്, സർജറി കഴിഞ്ഞ് 57 മത് ദിവസം ജിമ്മിൽ വർക്ക്ഔട്ടുമായി ബാല.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാല തന്റെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്.വിഡിയോയിൽ സർജറി കഴിഞ്ഞ ശേഷം ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.57 മത് ദിവസത്തെ വീഡിയോ ആണിത്. തോറ്റു കൊടുക്കരുതെന്നും വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നു. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ,ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം.

നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. ‌‌പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .

video

Scroll to Top