ദ്വീപിലെ സുന്ദരി, ഇഷാനിയുടെ പുത്തൻ ഫോട്ടോസ് കണ്ടിരുന്നു പോകുമെന്ന് ആരാധകർ.

സോഷ്യൽ മീഡിയയിൽ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം. ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്.ഇഷാനി കൃഷ്ണയുടെ പുത്തന്‍ മേക്കോവറാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.‘അനിമൽ ഫ്ലോ’ എന്നൊരു വർക്കൗട്ട് രീതിയാണ് ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്.41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്.

അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ആണ് താരം ചെയ്തത്. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുന്നതാണ് ‘അനിമൽ ഫ്ലോ’ യിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു.ശരീരഭാരം വർധിപ്പിക്കുന്നതിന് ഒപ്പം ചെയ്യാവുന്ന വ്യായാമമായ ഇത് ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആകുമെന്നാണ് ഇഷാനി പറയുന്നത്. താൻ ചെയ്യുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.ഇടയ്ക്ക് താരം ഫോട്ടോഷൂ ട്ടുകളുമായി എത്താറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.ഫിഫി ദ്വീപിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കടലിൽ ഒരു ബോട്ടിൽ ഇരിക്കുന്ന ചിത്രങ്ങൾ ആണിത്.സ്‌കർട്ടും ബ്ലസുമാണ് വേഷം ഫോട്ടോസിൽ അടിപൊളി ഹോട് ലുക്കിൽ ആണ് താരം. ഫോട്ടോസ് കണ്ടതോടെ നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി രംഗത്ത് എത്തിയത്.

Scroll to Top