‘മേജർ ശസ്ത്രക്രിയ ഉടൻ,മ രിക്കുമോ ജീവിക്കുമോന്ന് അറിയില്ല; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ച് ബാല

മലയാള സിനിമ താരം ബാല ചുമയും വയർവേദനയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി. അതുപോലെ തന്നെ കരൾരോഗ ചികിത്സയിൽ കഴിയുകയാണ് ബാല. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതാണ്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചു. ഐസിയുവിൽ കയറി ബാലയുമായി സംസാരിച്ചു. അതിനുശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.ബാലയെ ഹോസ്പിറ്റലിൽ കാണാൻ എത്തി അമൃതയും മകൾ പാപ്പുവും അഭിരാമിയും അമ്മയും. ബാലയ്ക്ക് മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതെതുടർന്ന് അമൃത പാപ്പുവും ആയി എത്തുക ആയിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചും പ്രാര്‍ത്ഥിച്ചവര്‍ക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല.ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ബാല സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ഒപ്പറേഷന്‍ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയില്‍ വന്നിച്ച് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയയുണ്ട്. മ രണ സാധ്യതയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു’, ബാല പറഞ്ഞു.‘ആദ്യത്തെ വിവാഹവാർഷികം ഞങ്ങൾ നൃത്തം ചെയ്താണ് ആഘോഷിച്ചത്.

എന്നാൽ ഇത്തവണ നൃത്തം ചെയ്യാൻ കഴിയില്ല. പക്ഷേ മൂന്നാമത്തെ വിവാഹവാർഷിക ദിനത്തിൽ എന്തായാലും ഞങ്ങൾ വീണ്ടും നൃത്തവുമായി വരും’, എലിസബത്ത് പറയുന്നു.. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എലിസബത്ത് ഒരു നടനെ വിവാഹം കഴിക്കരുത്, മറിച്ച് ഒരു ഡോക്ടറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കണം എന്നു പറഞ്ഞാണ് ബാല എലിസബത്തിനു മധുരം നൽകിയത്.നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് എത്തുന്നത്.

Scroll to Top