മൂന്ന് കോടിയുടെ മെയ്ബ സ്വന്തമാക്കി ദുൽഖർ, മമ്മൂട്ടിയുടെ പേരിലുള്ള വണ്ടിയ്ക്ക് നമ്പറിനായി 1.85 ലക്ഷം രൂപ.

താരങ്ങൾക്ക് ആഡംബരവണ്ടികളോടുള്ള ഇഷ്ടം എല്ലാവർക്കും എഒയാവുന്നതാണ്. ഇഷ്ടമുള്ള വാഹനങ്ങൾ അവർ എടുക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ മൂന്ന് കോടിയുടെ മെയ്ബ സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ, മമ്മൂട്ടിയുടെ പേരിlanml വണ്ടിയ്ക്ക് നമ്പറിനായി 1.85 ലക്ഷം രൂപയാണ് ചിലവാകുന്നത്.കോട്ടയത്തു രെജിസ്ട്രേഷൻ ഉള്ള വണ്ടി ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്.

എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600.

Scroll to Top