ഞാനും ബാലയും ഒറ്റക്കെട്ട്, എനിക്ക് ഒസിഡി; മരുന്നും കൊണ്ടാണ് അയാൾ നടക്കുന്നത്; സന്തോഷ് വർക്കി

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസാണ് നിലവിൽ ബാലയുടെ പേര് ഉള്ളത്.ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടൻ ബാല. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.ബാല ആറാട്ടണ്ണനെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ കാര്യങ്ങൾ പറയിപ്പിച്ചതിനുമുള്ള ചെകുത്താന്റെ ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി. താൻ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നത്. തനിക്ക് ഒസിഡി (Obsessive-compulsive disorder) എന്ന രോഗമുണ്ട്. 20 വർഷമായി അതിന്റെ ചികിത്സയിലാണെന്നും സന്തോഷ് വർക്കി പറയുന്നു.

‘‘എത്ര മൂടി വെച്ചാലും സത്യം ഒരിക്കൽ വെളിയിൽ വരും. ഇത്രയും നേരം ഞാൻ ദൈവത്തോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. സത്യം വെളിയിൽ വരണമേ എന്ന്. അപ്പോഴാണ് സന്തോഷ് വർക്കി ഈ വീട്ടിലേക്ക് വന്നത്. അയാളിവിടേയ്ക്ക് ഒറ്റയ്ക്കാണ് വന്നതും. എന്റെ പല സംശയങ്ങൾക്കും മറുപടി പറഞ്ഞെങ്കിലും എനിക്ക് ഇനിയുംഒരുപാട് സംശയങ്ങൾ ബാക്കിയുണ്ട്. ചെകുത്താൻ എന്ന് പറയുന്ന ആൾ എംഡിഎംഎ പോലെയുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കാരണമാകും അയാൾ ഓരോന്ന് ഇങ്ങനെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഇനി കേരളത്തിൽ നടക്കാതിരിക്കുവാനായി ഞാൻ പൊരുതാൻ ഇറങ്ങുകയാണ്. നിയമപരമായിട്ട് അയാളെ കൈകാര്യം ചെയ്യും.

ഈ അസുഖത്തിന്റെ പേരിൽ അയാളുടെ അച്ഛന് ഒരുപാട് വിഷമമുണ്ടായിരുന്നുവെന്നും ഈ അസുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ഡോക്ടർമാരെ ചികിത്സയ്ക്കായി സമീപിച്ചിട്ടുണ്ട് എന്നും അതിനുള്ള മരുന്നുകൾ കഴിച്ചിട്ടുണ്ട് എന്നും ബാലയുടെ ലൈവിൽ സന്തോഷ് വർക്കി വെളിപ്പെടുത്തി. ഒരു നടന്റെ രക്തത്തിൽ തന്നെ അയാളുടെ ആ വൈഭവം ഉണ്ടാവണം. പടം കാണാതെ ട്രെയിലർ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താൻ. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാർ ആണോ?

ഒരു പടം പരാജയപ്പെട്ടാൽ ആ കുടുംബം നശിച്ചുപോവുന്നു. അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുൻപോട്ട് വരണം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്. കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുൻപോട്ടു പോകും. ഇരുപത്‌ വർഷമായിട്ട് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) ഉളള ഒരാളാണ് സന്തോഷ് വർക്കി. അതിനുള്ള മരുന്നും കൊണ്ടാണ് അയാൾ നടക്കുന്നത് ’’–ബാല ലൈവിൽ പറഞ്ഞു.

Scroll to Top