കാർ പൊട്ടിച്ചെറിച്ച് മാവേലിക്കരയിൽ 35 കാരൻ യുവാവിന് ദാരുണാന്ത്യം.

മാവേലിക്കരയില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.മാവേലിക്കര കണ്ടിയൂരിൽ സ്വദേശി 35 വയസുള്ള കൃഷ്ണപ്രകാശാണ് മരിച്ചത്.തിങ്കൾ പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.ഫയർഫോഴ്സ് എത്തിലെങ്കിലും തീ അണക്കാൻ ആദ്യം കഴിഞ്ഞില്ല.

അപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു.മാവേലിക്കര പോലീസ് രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സാങ്കേതിക വിദഗ്ധരും വാഹന വിദഗ്ധരും സ്ഥലത്തെത്തിയതായും വാഹനത്തിന് തീപിടിക്കാനുള്ള കാരണം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തിവരികയായിരുന്നു.

Scroll to Top