ശസ്ത്രക്രിയയ്ക്ക് ശേഷം എലിസബത്തിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് ബാല !!

മലയാള സിനിമ താരം ബാല ചുമയും വയർവേദനയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി. അതുപോലെ തന്നെ കരൾരോഗ ചികിത്സയിൽ കഴിയുകയാണ് ബാല. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതാണ്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചു. ഐസിയുവിൽ കയറി ബാലയുമായി സംസാരിച്ചു. അതിനുശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.ബാലയെ ഹോസ്പിറ്റലിൽ കാണാൻ എത്തി അമൃതയും മകൾ പാപ്പുവും അഭിരാമിയും അമ്മയും.

ബാലയ്ക്ക് മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതെതുടർന്ന് അമൃത പാപ്പുവും ആയി എത്തുക ആയിരുന്നു. ബാലയ്ക്കു വേണ്ടി കരള്‍ പകുത്തു നല്‍കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്നാണ് ദാതാവിനെ കണ്ടെത്തിയിരുന്നത്. ഇനി ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.ഇപ്പോഴിതാ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല.

നിറഞ്ഞ ചിരിയോടെയുള്ള ഫോട്ടായാണ് ബാല പങ്കുവെച്ചത്.ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്.ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Scroll to Top