സ്നേഹം കൊടുത്താലേ സ്നേഹം വാങ്ങാൻ പറ്റുള്ളൂ, മറ്റുള്ളവരെ കഷ്ടപ്പെടുത്തി സന്തോഷിക്കാതിരിക്കൂ : ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.

ബാലയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവാഹത്തിന്റെ വിഡിയോയും ഫോട്ടോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.വധു എലിസബത്ത് ഡോക്ടറാണ്.വിവാഹ ദിനത്തിൽ തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ ഓടി കാർ സമ്മാനമായി നൽകിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ കുറച്ചു നാളുകളായി താരത്തിന്റെ വിശേഷങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് ബാല പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്.

ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ താരം പറയുന്നത് ഇങ്ങനെ, എല്ലാവർക്കും ഓണാശംസകൾ,കേരളത്തിൽ ഉണ്ടാകണം എന്ന് കാത്തിരുന്നു,എന്നാൽ നടന്നില്ല.എല്ലാവര്ക്കും സ്പെഷ്യൽ ദിവസം ആണല്ലോ ഓണം,സ്നേഹം കൊടുത്താലേ സ്നേഹം കിട്ടൂ.സ്നേഹത്തിന് വില സ്നേഹം മാത്രം.ഈ ലോകത്ത് പണം കൊടുത്തോ പേടിപ്പിച്ചോ നേടാൻ കഴിയാത്ത ഒരേയൊരു കാര്യം സ്‌നേഹമാണ്. മറ്റുള്ളവരെ കഷ്ടപ്പെടുത്തി സന്തോഷിക്കരുത്.പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ല. ബാലയുടെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റും എത്തിയത്.

Scroll to Top