കുടുംബചിത്രത്തിൽ കാളിദാസിനൊപ്പമുള്ള പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ ; ആരാണെന്ന് കണ്ടെത്തി ആരാധകർ !!

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ലോക്ക്ഡൗൺ കാലത്ത് റിലീസിനെത്തിയ പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസ് എന്ന നടനിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ.

സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.കുടുംബവുമൊന്നിച്ചുള്ള ഓണാഘോഷത്തിനിടെ എടുത്ത ചിത്രമാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അച്ഛന്‍ ജയറാം, അമ്മ പാര്‍വതി, സഹോദരി മാളവിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രവമായിരുന്നു കാളിദാസ് പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ആരാധകരുടെ ശ്രദ്ധ മൊത്തം കവര്‍ന്നത് ഒരു പെണ്‍കുട്ടിയായിരുന്നു.അത് ആരാണ് എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

അതാരാ വലത് വശത്ത് കാളിയുടെ കാമുകിയാണോ? താരത്തിന്റെ കുടുംബത്തിലെ പുതിയ ആളാണോ? എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍.ഇതിന് പിന്നാലെ ആ പെണ്‍കുട്ടിയും അതേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.മോഡലും 2021 ലെ മിസ് ദിവ റണ്ണറപ്പുാമയ തരിണി കലിംഗരയാണ് ചിത്രത്തിലെ പെണ്‍കുട്ടി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്.

Scroll to Top