എനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല, പ്രതി കരുത്തൻ : ബാലചന്ദ്രകുമാർ

നടിയെ ആ ക്രമിച്ച കേ സില്‍ അ ന്വേഷണ സംഘത്തെ അ പായപ്പെടുത്താന്‍ ഗൂ ഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധിയിൽ ദിലീപിന് ജാമ്യം ലഭിച്ചു . ഇതേതുടർന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെ,എനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല, പ്ര തി പ്രബലൻ ആണ്.വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വരും.സന്തോഷിക്കേണ്ടത് ദിലീപ് ആണ്.കേസില്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കും. കാരണം ശക്തനായ പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും എന്നതാണ് സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയതില്‍ നിന്നും പറയാനുള്ളത്. എന്റെ അടുത്ത നടപടികള്‍ എന്താണെന്ന് എനിക്കറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയില്‍ മുമ്പോട്ടേക്കുള്ള എന്റെ യാത്ര.അന്വേഷണം ഇതോടെ പൂര്‍ത്തിയാവുന്നില്ല.

പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നില്ലെന്ന് മാത്രമേയുള്ളു. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രയും നടപടി ക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്‌തെടുക്കാനും സമയം കിട്ടിയെന്നാണ് എന്റെ മനസ്സിലാക്കല്‍. സ്വാഭാവികമായും പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ കേസ് എങ്ങനെ അന്വേഷിക്കും. കോടതിക്ക് മുമ്പില്‍ പോലും നിബന്ധനകള്‍ വെച്ചായിരുന്നു പ്രതിഭാഗം വാദപ്രതിവാദം നടത്തിയത്. കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണിത്..ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ഒടുവിലാണ് വിധി . ദിലീപിന്റെ വീടിന്റെ മുന്നിൽ ക്രൈം ബ്രാഞ്ച് സംഘം എത്തിയിരിക്കുകയാണ്. വിധി ദിലീപിന് എതിരാണെങ്കിൽ അറസ്റ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇനി കേസിൽ എന്ത് നടപടിയാണ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകുക എന്നും അറിയില്ല.ദിലീപ് അടക്കമുള്ള 5 പ്രതികള്ക്കും ജാമ്യം

Scroll to Top