ബാലേട്ടന്റെ ശബ്ദമാവാൻ കഴിഞ്ഞതിൽ ഗുരുസ്ഥാനിയായുള്ള ഇദ്ദേഹത്തിനുള്ള ഗുരുദക്ഷിണ കൂടിയായി മാറി : ഹരീഷ് പേരടി.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനായി എത്തി.ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്.ചിത്രത്തില്‍ ടോവിനോയുടെ അച്ഛനായി വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് പി ബാലചന്ദ്രന്‍ ആണ്.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മുന്നേ അദ്ദേഹം മ രണ പ്പെട്ടു. തുടര്‍ന്ന് നടന്‍ ഹരീഷ് പേരടിയാണ് അദ്ദേഹത്തിനായി സിനിമയില്‍ ശബ്ദം നല്‍കിയത്.

തനിക്ക് ലഭിച്ച ഈ അവസരത്തിൽ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന് ശബ്ദം നല്‍കാനായി ബേസില്‍ ജോസഫ് വിളിച്ചപ്പോള്‍ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയത് എന്ന് ഹരീഷ് പേരടി പറയുന്നു.താരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ‘എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദ ക്ഷിണ കുടിയായി മാറി.

FACEBOOK POST

Scroll to Top