പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍, ലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മണിക്കുട്ടൻ

സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടൻ. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും എത്തി.തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വി ല്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോ സിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.മണിക്കുട്ടന്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റിൽ വിന്നറായിരുന്നു. ഷോയുടെ മൂന്നാം സീസണിൽ മത്സരിച്ച എല്ലാവരുമായും നല്ല സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുവാൻ മണിക്കുട്ടൻ ശ്രദ്ധിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ ഷോയിലേക്ക് താരത്തിന് അവസരം ലഭിച്ചത്.

ഷോയുടെ തുടക്കം മുതലേ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു മണിക്കുട്ടന് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ലക്ഷ്മി ഗോപാലസ്വാമിയെ കണ്ട് മുട്ടിയപ്പോൾ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ്.അമ്മ’ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.ഫോട്ടോയ്ക്ക് ഒപ്പം താരം കുറിച്ചത് ഇങ്ങനെ,‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മന്റുമായി എത്തിയത്.

Scroll to Top