പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം, ദിലീപ് ഡോൺ ലുക്കിൽ എത്തുന്ന ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്ത്

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ചെയുന്ന ചിത്രമാണ് ബാന്ദ്ര.ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ബാന്ദ്ര.ദിലീപിന് നായികയായി എത്തുന്നത് തമിഴ് താരം തമന്നയാണ്. ചിത്രത്തിന്റെ പൂജയ്ക്ക് ഇവർ വന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൂടാതെ സിനിമയിലേക്ക് ശരത് കുമാർ ഉണ്ടെന്നുള്ള വിവരവും ഇദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് പങ്കുവെച്ചിരിക്കുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. താരം തന്റെ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുമുണ്ട്.ഡോൺ ലുക്കിൽ ആണ് ദിലീപ് ഉള്ളത്. കൂടാതെ സിനിമയുടെ പേരും ഇപ്പൊഴാണ് പുറത്ത് വിട്ടത്.

ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

Scroll to Top