ബറോസ് പാക്ക്അപ്പ് ചിത്രം പങ്കുവെച്ച് മോഹൻലാൽ, പ്രണവ് ആണോ സിനിമയിലെ നായകനെന്ന് ചോദ്യങ്ങൾ.

മോഹൻലാൽ നായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് അവസാനിച്ചു. ഈ വിവരം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാക്അപ്പ് ചെയുന്നു എന്ന് സിനിമ അണിയറപ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചാണ് മോഹൻലാൽ പോസ്റ്റ്‌ ചെയ്തത്. കൂടാതെ ഫോട്ടോയിൽ പ്രണവിനെയും ഫോട്ടോയിൽ കാണാം. അതോടെ സിനിമയിൽ പ്രണവ് ആണോ സിനിമയിലെ നായകൻ എന്നാണ് വരുന്ന കമ്മെന്റുകൾ.

ഡി ​ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ബറോസ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ​ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ജിജോയാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു.

FACEBOOK POST

Scroll to Top