ഏട്ടനെയും ഗോകുലിനെയും ഒരുമിച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,തെറ്റുകണ്ടാൽ പ്രതികരിക്കുന്ന സ്വഭാവമാണ് ഗോകുലിന്റേത് : രാധിക.

പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ സുരേഷ് ഗോപി നായകനായ പാപ്പൻ ഇന്നലെ റിലീസ് ആയി. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.മികച്ച ത്രില്ലർ അനുഭവം തന്നെയാണ് സിനിമ നൽകുന്നത്.സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ രണ്ടു തലമുറകളുടെ സംഗമമാണ്.സുരേഷ് ഗോപിയും ജോഷിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ, അത് പ്രതീക്ഷകളെ നിറവേറ്റുന്നു.സുരേഷ് ഗോപിയ്ക്ക് പുറമെ നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ,വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വാക്കുകൾ ആണ്. സിനിമ കണ്ട് ഇറങ്ങിയ ശേഷമുള്ള പ്രതികരണം ആണ് വീഡിയോയിൽ കാണുന്നത്.രാധികയുടെ വാക്കുകൾ ഇങ്ങനെ,കുറേ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവം. ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒരുപാട് സന്തോഷം.ഈശ്വരനോട് ഒത്തിരി നന്ദി. അതെന്റെ ഭാഗ്യമായി കരുതുന്നു.തെറ്റുകണ്ടാൽ പ്രതികരിക്കുന്ന സ്വഭാവമുണ്ട് ഗോകുലിന്. മോശമായൊരു കാര്യം കണ്ടാൽ എന്തുകൊണ്ടാണ് അങ്ങനെയെന് അവൻ ചോദിക്കും.ഇങ്ങനെയൊരു സമൂഹത്തിൽ പലതും പുറത്തുപറയാൻ പറ്റാത്ത സാഹചര്യം നമുക്കെല്ലാവർക്കും ഉണ്ട്.സുരേഷേട്ടന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പാപ്പനിലേത്.

അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. വളരെയധികം സന്തോഷവും എക്സൈറ്റടുമാണ്.ജോഷി സാറിന്റെ ചിത്രത്തിൽ ​ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്.ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ. എല്ലാവരും സിനിമ തിയേറ്ററിൽ പോയി കാണണം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനാണ്.

Scroll to Top