മകളുടെ മാമോദീസ ചടങ്ങ് ആഘോഷമാക്കി ബേസില്‍ ജോസഫ് !! വൈറൽ ഫോട്ടോസ്

ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്. ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. അതിൽ ശ്രദ്ധേയമാകുന്നത് കുഞ്ഞിന്റെ പേര് ആണ്. ഹോപ്പ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫോട്ടോയ്ക്ക് ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,ഞങ്ങളുടെ ആഹ്ലാദത്തിൻ്റെ വരവ് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു, ഞങ്ങളുടെ വിലയേറിയ മകളോടുള്ള സ്നേഹത്തോടെ ഞങ്ങൾ ചന്ദ്രനു മുകളിലാണ്. അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.എന്നാണ് കുറിച്ചത്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മകളുടെ മാമോദീസയും അതിനോട് അനുബന്ധിച്ച ചിത്രവും കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.ഇളം നീല നിറത്തിലുള്ള വേദിയാണ് മാമോദീസയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്നത്. ആ നിറത്തോടു യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ബേസിലും എലിസബത്തും മകൾക്കൊപ്പമെത്തിയത്.നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.

ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു. അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

Scroll to Top