97 ലക്ഷത്തിന്റെ വോൾവോ എസ്‍യുവി സ്വന്തമാക്കി ബേസിൽ ജോസഫ്.

97 ലക്ഷത്തിന്റെ വോൾവോ എസ്‍യുവി സ്വന്തമാക്കി ബേസിൽ ജോസഫ്.വോൾവോയുടെ ഏറ്റവും കൂടിയ വാഹനമായ എക്സ്‌സി 90 എസ്‍യുവി ആണ് ബേസിൽ വാങ്ങിയത്.കൊച്ചിയിലെ വോൾവോ വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.രണ്ടു ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് വാഹനത്തിൽ. 300 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്.

100 കിലോമീറ്റർ വേഗത്തിലെത്താൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എക്സ്‌സി 90യുടെ ഉയർന്ന വേഗം 180 കിലോമീറ്ററാണ്.ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു. അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.

തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

Scroll to Top