കൊച്ചു കുട്ടികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ !!

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു അഹാന ആദ്യമായി അഭിനയിച്ച ചലച്ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.കഴിഞ്ഞ ദിവസം കൃഷ്ണകുമാർ ക്രിസ്മസ് ആശംസകൾ പങ്കുവെച്ചിരുന്നു.

നമസ്കാരം സഹോദരങ്ങളേ ,എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ എന്നാണ് കുടുമബസമേതമുള്ള ഫോട്ടോയ്‌ക്കൊപ്പം താരം കുറിച്ചത്.ചുവപ്പ് ഡ്രെസ്സിൽ ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള ക്യൂട്ട് ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ഇപ്പോഴിതാ കൃഷ്ണകുമാർ മഹിളാ മന്ദിരം സ്കൂളില സ്കുട്ടികളോടൊപ്പംകൃസ്തുമസ് ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.നമസ്കാരം സഹോദരങ്ങളേ.. തിരുവനന്തപുരം ലോക്സഭയിൽ, പൂജപ്പുരയിലുള്ള SMSS മഹിളാ മന്ദിരം സ്കൂളിൽ അവിടുത്തെ കൊച്ചു കുട്ടികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടിയിൽ പങ്കുകൊള്ളാൻ സാധിച്ചതിൽ അതിയായ സന്തോഷം.. എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് ഫോട്ടോ എടുക്കുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

Scroll to Top