എന്റെ മാലാഖ കുട്ടി ; മകൾക്കൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് ഭാമ

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.

മലയാളത്തെ കൂടാതെ കന്നട ചിത്രങ്ങളിലായിരുന്നു ഭാമ സജീവമായത്. മികച്ച ഒരുപിടി ചിത്രങ്ങൾ ചെയ്യാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. കുറെ നാൾ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ കുഞ്ഞിനൊപ്പം ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്. കുഞ്ഞിനൊപ്പം ഉള്ള ഭാമയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഊട്ടിയിലെ ഒരു റിസോർട്ടിൽ ഗാർഡനിൽ കുഞ്ഞിനെ കൈയിലെടുത്തു നടക്കുന്ന ഭാമയാണ് വീഡിയോയിൽ. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേർ വീഡിയോയ്ക്ക് കമൻറ്കളുമായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല എങ്കിലും ഭാമയുടെ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പറഞ്ഞത് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് എന്നാണ്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരം മടങ്ങി വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Scroll to Top