ബോക്സറായി ലാലേട്ടൻ; സോഷ്യൽ മീഡിയയിൽ വൈറലായി പരിശീലന വീഡിയോ !!!

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിറകിലോട്ടല്ല. മെയ്‌വഴക്കത്തിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തുന്ന താരം കൂടിയാണ്. പ്രായം വെറും അക്കം മാത്രമാണെന്ന് സൂചിപ്പിക്കുന്ന പ്രിയ താരത്തിന്‍റെ കഠിന പ്രയത്നം കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോസുമെല്ലാം വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്. ഇപ്പോള്‍ താരം ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെല്‍നസ് ട്രെയിലര്‍ ആയ ജയ്‌സണ്‍ പോള്‍സണ്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. .

പ്രിയദർശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് സൂചന. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ- മോഹൻലാൽ ടീം ഒന്നിക്കുന്ന ഒരു വമ്പൻ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമ ആണെന്നും ഇതിൽ ബോക്സിങ് കോച്ച് ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നുമാണ് വാർത്തകൾ വന്നത്. അതിനു വേണ്ടി ഏകദേശം ഒൻപതു മാസത്തോളമായി ബോക്സിങ് പരിശീലനത്തിലുമാണ് മോഹൻലാൽ.ദുബായിൽ ഡോക്ടർ ജെയ്‌സന്റെ കീഴിലാണ് ഇപ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്നത്.

പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി, ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ, ഷാജി കൈലാസ് ഒരുക്കിയ എലോൺ, വൈശാഖ് ചിത്രം, ജീത്തു ജോസഫ് ചിത്രം റാം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയാണ് ഇനി വരുന്ന മോഹൻലാൽ ചിത്രങ്ങൾ.മരക്കാർ ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. തീയറ്ററുകളിലും റിലീസ് ചെയ്യുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Scroll to Top