ഒരുപാട് നാളായിട്ടുള്ള ആഗ്രഹം സഫലമായി ;ഭാമയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി താരങ്ങൾ !!

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്.കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്.

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു.കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഭാമയുടെ മകളുടെ ഒന്നാം പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു.ഗൗരിയും ഭാമയും അരുണും ഒന്നിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു.ഇപ്പോഴിതാ, തന്റെ പുതിയൊരു സംരംഭത്തെക്കുറിച്ച് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചി രിക്കുകയാണ് ഭാമ. വാസുകി ബൈ ഭാമ എന്നാണ് താരം ഈ സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്.കാഞ്ചിപ്പുരം അടക്കമുള്ള പട്ടുസാരികൾ വിൽക്കുന്ന ഒരു സംരംഭമാണ് താരം തുടങ്ങിയിട്ടുള്ളത്.

വാസുകി എന്ന പേര് താരത്തിന് ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ പേര് തന്നെ തന്റെ സംരംഭത്തിന് ഇടാൻ തീരുമാനിച്ചത് എന്നും താരം കൂട്ടിച്ചേർത്തു. ഇത് മുന്നോട്ടു കൊണ്ടുപോകുമ്പോൾ എങ്ങനെയാകും എന്ന് തനിക്ക് അറിയില്ല എന്നും എന്നാൽ തന്റെ ഏറെ നാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഇത് എന്നുമാണ് താരം പറയുന്നത്.ഒരു ഗായിക ആകുവാൻ വേണ്ടി മോഹിച്ചു എത്തിയ താരങ്ങളിൽ ഒരാൾ ആയിരുന്നു ഭാമ.ഒരു യൂട്യൂബ് ചാനലിൽ ആയിരിക്കും താരം ആദ്യമായി ആലപിച്ച ഗാനം പുറത്തിറങ്ങുന്നത്.താരത്തിന്റെ പുതിയൊരു തുടക്കത്തിന് നിരവധി പേരാണ് ആശംസകളും പിന്തുണകളുമായി എത്തിയത്.

Scroll to Top