കറുപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മഡോണ, കാണാൻ കാത്തിരുന്ന ചിത്രമെന്ന് ആരാധകർ

പ്രേമ’ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ മഡോണ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് താരം.മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ. അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള മഡോണ നല്ലൊരു ഗായിക കൂടിയാണ്.പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ്‌ സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു. അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു.

തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും ഇതൊരു ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ മഡോണയ്ക്ക് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.2016 ജനുവരിയിൽ, ‘വെറുതേ’ എന്ന പേരിൽ ഈ ബാന്റിന്റെ ആദ്യ സംഗീത ആൽബം ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു.

പാടുന്നതിനാണോ അഭിനയിക്കുന്നതിനാണോ ആദ്യ പരിഗണന എന്ന ചോദ്യത്തിനുള്ള ഉത്തരമായി മഡോണ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: കുട്ടിക്കാലം മുതൽക്കുതന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല.എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു.കൊമ്പ് വന്താച് സിങ്കം എന്ന തമിഴ് സിനിമയാണ് മഡോണയുടെ റിലീസായ അവസാന ചിത്രം.

ഇടയ്ക്ക് ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോസുമായി എത്താറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ ഏറ്റെടുക്കുന്നത് തരത്തിന്റെ പുതിയ ഫോട്ടോസാണ്. കറുപ്പ് ഗൗണിൽ സുന്ദരി ആയാണ് താരം ഉള്ളത്. കഴുത്തിൽ ഡയമണ്ട് മാലയും ഉണ്ട്. ഫോട്ടോയിൽ കൂടുതൽ സുന്ദരി ആയാണ് ഉള്ളത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോസ് വൈറൽ ആയത്.

Scroll to Top