രണ്ട് വർഷമായി ഓർമകൾ നഷ്ടമാകുന്നു, ഡയലോഗുകൾ മറന്നുപോകുന്നു; ഭാനുപ്രിയ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ.തെലുങ്ക്, തമിഴ്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി 155 ഓളം ചിത്രങ്ങളില്‍ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്.മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയ സിനിമയില്‍ 1998 മുതല്‍ 2005 വരെ സജീവമായി പ്രവര്‍ത്തിച്ചു.ആന്ധ്ര സ്വദേശിയായ താരം കുച്ചിപ്പുടി നര്‍ത്തകിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.ഇപ്പോഴിതാ താൻ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രമാണ് അഭിനയിക്കുന്നതെന്നും ഓർമക്കുറവാണ് കാരണമെന്നും ഭാനുപ്രിയ പറയുന്നു. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.

സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപ് ഭർത്താവ് ആദർശ് കൗശലിന്റെ മ രണം മാനസികമായി വലിയ ആഘാതമാണ് നൽകിയത്. ഇതേ തുടർന്ന് തന്റെ ആരോഗ്യനില മോശമായെന്നും ഓർമക്കുറവുണ്ടെന്നും ഭാനുപ്രിയ പറയുന്നു.”രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മ രിക്കുന്നത്.അതിനു ശേഷം കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ബുദ്ധിമുട്ട് നേരിടുകയാണ്.സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും നൃത്തം ചെയ്യാറില്ല. അടുത്തിടെ ലൊക്കേഷനില്‍വച്ച് സംഭാഷണങ്ങള്‍ മറന്നുപോയി. ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നു.

സില നേരങ്ങളില്‍ സില മണിധര്‍ഗള്‍ എന്ന തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ എല്ലാ സംഭാഷണവും മറന്നുപോയി.ഞാനും ഭർത്താവും വിവാഹമോചിതരായിരുന്നില്ല.ഇതേ കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.എന്നാൽ ആ വ്യക്തി ഇല്ലാതായതിനാൽ ഇപ്പോൾ അവയെക്കുറിച്ച് സംസാരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല.ഇരുപതുകാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്.

Scroll to Top