ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി അക്ഷയ് കുമാർ, ഖത്തർ എയർലൈൻസിന്റെ പരസ്യത്തിന് രൂക്ഷവിമർശനം.

അക്ഷയ് കുമാർ അഭിനയിച്ച ഖത്തർ എയർലൈൻസിന്റെ പരസ്യത്തിന് രൂക്ഷവിമർശനവുമായി ആളുകൾ.കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്ന ഒരു സീനിൽ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം.ഇതാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക്‌ വഴി വെച്ചത്.അക്ഷയ് കുമാറിനെ കൂടാതെ നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും ഉണ്ട്.ഈ വീഡിയോ താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിന് താഴെ നിരവധി പേരാണ് കമ്മെന്റുകളും ആയി എത്തിയത്. പത്താനിൽ ഷാരൂഖ് ഖാൻ എതിരെ നിന്നവരൊക്കെ എവിടെ പോയി ഇതൊന്നും കാണുന്നില്ലേ എന്നൊക്കെയാണ് കമ്മെന്റുകൾ.

video

Scroll to Top