“ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ”; ഭാവനക്ക് പിറന്നാള്‍ ആശംസ അറിയിച്ച് മഞ്ജു വാര്യര്‍

മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയായുമൊക്കെ അഭിനയിക്കുകയുണ്ടായി.

അഞ്ച് വർഷമായി മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡയിൽ നിരവധി സിനിമകളുടെ ഭാഗമാണ് ഭാവന.ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിൽ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരികെ വരുവാൻ ഒരുങ്ങുകയാണ് ഭാവന.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്ന് താരത്തിന്റെ പിറന്നാളാണ്.ഭാവനക്ക് നിരവധി പേരാണ് പിറന്നാള്‍ ആശംസ അറിയിച്ചു എത്തുന്നത്. ഇപ്പോഴിതാ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്രും ഭാവനക്ക് ആശംകള്‍ നേരുകയാണ്.

“ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം”, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.ഭാവനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജുവാര്യർ കുറിച്ചു.ഇവര്‍ക്കൊപ്പം സംയുക്ത വര്‍മ്മയും ഉണ്ട്.നടി രമ്യനമ്പീശനും ഭാവനക്ക് ആശംകള്‍ അറിയിച്ച് എത്തിയിരുന്നു. താരത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് പിറന്നാള്‍ ആശംസ അറിയിച്ചത്. ‘കൂടുതല്‍ ഫൈറ്റിന്, കൂടുതല്‍ രസകരമാക്കാന്‍, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകള്‍’, എന്നാണ് രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചു.

Scroll to Top