70 ദിവസത്തിന് ശേഷം ഡാഡയെ കാണാൻ, മകൾക്കൊപ്പം ജോർദാനിലേക്ക് പ്രിഥ്വിയുടെ അടുത്തേക്ക് സുപ്രിയ.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പോസ്റ്റിൽ പൃഥ്വിയെ കാണാൻ ജോര്‍ദാനില്‍ എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയും. ‘70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സുപ്രിയ കുറിച്ചത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ്.ആ സിനിമയ്ക്ക് വേണ്ടി പ്രിഥ്വി അത്രയ്ക്കും കഠിനധ്വാനം ചെയ്തിട്ടുണ്ട്.

2020ൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങിയിരുന്നു.സിനിമയ്ക്ക് വേണ്ടി ശരീരം മെലിഞ്ഞിയിപ്പിച്ചതും ഉണ്ടായ മാറ്റങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കയ്യടിയോടെയാണ് ഏറ്റെടുത്തത്.ഇപ്പോഴിതാ സിനിമയുടെ അടുത്ത ഘട്ടം ഷൂട്ടിംങ്ങനായി സംഘം ജോർദാനിലേക്ക് എത്തിയിരിക്കുകയാണ്.

ഈ വിവരം പ്രിഥ്വി തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.അവിടെ നിന്നുള്ള ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്ക് തിരിച്ചത്.ആടു ജീവിതത്തിന്റെ ജോർദാനിലെ സെറ്റിലേക്ക് എ.ആർ റഹ്മാൻ എത്തിയിരുന്നു .28 വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Scroll to Top