‘വിധിയൊന്നുമില്ലാതെ ഒന്നിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ്..’ ഫ്ലോറൽ സാരിയിൽ സുന്ദരിയായി ഭാവന!!

മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയായുമൊക്കെ അഭിനയിക്കുകയുണ്ടായി.

അഞ്ച് വർഷമായി മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡയിൽ നിരവധി സിനിമകളുടെ ഭാഗമാണ് ഭാവന.ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിൽ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരികെ വരുവാൻ ഒരുങ്ങുകയാണ് ഭാവന.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സാരിയിൽ ഏറെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇട്ടിരിക്കുന്നത് ഇങ്ങനെയാണ്.. ‘എന്തുകൊണ്ടെന്നാൽ ദിവസത്തിന്റെ അവസാനം ഒന്നാകുന്നത് യാതൊരു വിധിയുമില്ലാതെ ഞാനും എന്റെ ആത്മാവുമാണ്’.തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

Scroll to Top