‘എന്റെ ഫീനിക്സ് പക്ഷി…ഷീറോ…എന്നും അവൾക്കൊപ്പം’: ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സയനോര

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു.

2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു.ഭാവനയുടെ അടുത്ത കൂട്ടുകാരികളാണ് സയനോര, മൃദുല, ശിൽപ, രമ്യ നമ്പീശൻ എന്നിവരൊക്കെ.ഇവരുടെ സൗഹൃദ സംഘം തങ്ങളുടെ സന്തോഷനിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.ഇപ്പോഴിതാ, ഭാവനയോടൊപ്പമുള്ള തന്റെ മനോഹരമയായ ഒരു സെൽഫി പങ്കുവച്ച് സയനോര ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്‘My phoenix bird…’എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സർവൈവർ, സ്റ്റാൻഡിങ് വിത്ത് ഹെർ‌, ഷീറോ, ഫൈറ്റർ, മൈ ബേബി’ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്. ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ‍.തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു.അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.

Scroll to Top