ബി ജെ പിയിൽ നിന്ന് സിപിഎം ലേക്ക് ഭീമൻ രഘു.

മലയാളം സിനിമനടൻ ഭീമൻ രഘു ബിജെപിയിൽ നിന്നും സിപിഎം ലേക്ക് കയറി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തി മുതിർന്ന നേതാക്കളെ കണ്ട ശേഷമാണ് ഭീമൻ രഘു സിപിഎം അംഗ്വതം എടുത്തത്.ഇതിന് ശേഷം മാധ്യമങ്ങളോട് താരം സംസാരിച്ചത് ഇങ്ങനെ,ഇത് വളരെ സന്തോഷകരമായ നിമിഷമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.മൂന്നാമതും പിണറായി വിജയൻ തന്നെ ഭരിക്കും.. അതിൽ സംശയമൊന്നും വേണ്ട.പെട്ടന്നൊരു മാറ്റമുണ്ടായതായി എനിക്ക് തന്നെ തോന്നുന്നു.

ആദർശപരമായ വിയോജിപ്പുകൾ കൊണ്ടാണ് ഞാൻ ബിജെപി വിട്ടത്.സുരേഷ് ഗോപി ചേട്ടനെ ഒന്ന് വിളിക്കാമെന്ന് ഞാൻ വിചാരിച്ചു. നരേന്ദ്ര മോദിയെ കുറിച്ച് എനിക്ക് പ്രതേകിച്ച് അഭിപ്രായം ഒന്നുമില്ല. പക്ഷേ സംസ്ഥാന ബിജെപിയിലുള്ളവർ എല്ലാം കണക്കാണ്. ബിജെപിയിൽ ആയതുകൊണ്ട് ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.ഏഴെട്ട് തവണയും എടുത്തത് അദ്ദേഹത്തിന്റെ പിഎയാണ്. അവസാനം ഒരു തവണ അദ്ദേഹം എടുത്തു.

ഞാൻ പറഞ്ഞു എനിക്ക് വേണ്ടി ഒന്ന് ക്യാമ്പയിൻ ചെയ്യാൻ വരുമോ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം നല്ല തിരക്കാണ്. പ്രധാനമന്ത്രിയുടെ ഒരുപാട് പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞു. ചിന്തിക്കാൻ കഴിവുള്ളവർക്ക് അവിടെ പ്രവർത്തിക്കാൻ പറ്റില്ല. വിജയിക്കാൻ വേണ്ടിയല്ല ഞാൻ അവിടെ നിന്നത്. പക്ഷേ നമുക്കുള്ള കഴിവ് കാണിക്കാൻ അവർ അവസരം തരുന്നില്ല. 2016 ഇലെക്ഷൻ സമയത്ത് ഒരുപാട് പ്രയാസപ്പെട്ടു.

Scroll to Top