എന്നെ എവിടേക്കാണ് വിറ്റതെന്ന് ചോദിച്ച് ബഹളമുണ്ടാക്കി; വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി അർഥന

നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും നടിയുമായി അര്‍ഥന ബിനു. വിജയകുമാർ ഒരു അച്ഛൻ എന്ന നിലയിൽ ഒരു കാലത്തും സംരക്ഷിച്ചിട്ടില്ലെന്നും ആ സമ്പത്തിലോ തണലിലോ അല്ല ജീവിച്ചതെന്നും അർഥന പറയുന്നു.വിജയകുമാർ അയച്ച പണം കോടതി ജീവനാംശമായി നൽകാൻ വിധിച്ച തുകയുടെ ഗഡുക്കളാണ്. അല്ലാതെ ഒരു കാലത്തും തങ്ങൾക്ക് അദ്ദേഹം ചെലവിന് തന്നിട്ടില്ല എന്നും നടി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളുടെ തെളിവും അർഥന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കല്‍ ഫാദര്‍ ആയ മിസ്റ്റര്‍ വിജയകുമാറിന്റെ സാമ്പത്തികത്തിന്റേയോ പ്രശസ്തിയുടെയോ പിന്തുണയോടെയോ തണലില്‍ ജീവിച്ചിട്ടുള്ളവരല്ല. തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാര്‍ലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും സംരക്ഷിക്കാനില്ലെന്ന എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് നടപടി എടുക്കട്ടെ എന്ന് കരുതിയായിരുന്നു.അച്ഛന്‍ ഇവിടെ വീട്ടില്‍ വന്നു പ്രശ്‌നമുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല ( ഞങ്ങള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടു പോലും) ഞങ്ങള്‍ മിസ്റ്റര്‍ വിജയകുമാറിനെതിരെ നല്‍കിയിട്ടുള്ള നിരവധി പരാതികള്‍ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഭയാനകമാണ്.

ഒടുവിലത്തെ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട് രണ്ടു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നത്. മിസ്റ്റര്‍ വിജയകുമാറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരുടെ നിര്‍ദേശ പ്രകാരം ശ്രീകാര്യം സ്റ്റേഷനില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ വന്നു മൊഴി എടുത്തു. ഇനി ഞാന്‍ വര്‍ഷങ്ങളായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
ഓർമവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ (LKG – UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്ളാറ്റിൽ ഞങ്ങൾ താമസിച്ചത്. ആ സമയത്ത് പോലും അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു സഹായത്തിന് ഉണ്ടായിരുന്നത്. അന്നൊരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിക്കാൻ ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് വന്ന് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്.

ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്നപ്പോഴാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ തിരിച്ച് താമസമാക്കിയത്. അതുകഴിഞ്ഞ് അച്ഛൻ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും അദ്ദേഹത്തിന് താമസിക്കാൻ മാത്രമായി ഞങ്ങൾ താമസിക്കുന്ന വീട്. ഇന്നുവരെ കുടുംബം അദ്ദേഹത്തെ കാണുന്നതിൽ നിന്നും എന്നെയും സഹോദരിയെയും തടഞ്ഞിട്ടില്ല. ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കൊച്ചുകുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച്എടുത്തുകൊണ്ടു പോയി. ഇതുപോലുളള സംഭവങ്ങൾ
തുടർച്ചയായി ഉണ്ടായപ്പോഴാണ് 2015 ൽ നിയമപരമായി ബന്ധം വേർപെടുത്താൻ തീരുമാനിച്ച് അമ്മ കുടുംബ കോടതിയെ സമീപിച്ചത്.2017ൽ ഇദ്ദേഹം ഞങ്ങളുടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പോലീസുകാർ വളരെ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തിൽ അവരുടെ മുന്നിൽ വച്ച് എന്റെ മുഖത്തടിച്ചു മിസ്റ്റർ വിജയകുമാർ.

സിനിമയിൽ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ്. എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങൾ നോക്കിയാലും അറിയാം മിസ്റ്റർ വിജയകുമാറിന്റെ പേരോ അദ്ദേഹവുമായുള്ള ബന്ധമോ ഞാൻ എവിടെയും പരാമർശിച്ചിട്ടില്ല.ആങ്കറിങ്, മോഡലിങ്, ഷോർട്ട് ഫിലിംസ് എന്നിവയിൽ വർക്ക് ചെയ്ത് പതിയെയാണ് ഞാൻ എന്റെ പ്രഫഷൻ ഉണ്ടാക്കി എടുത്തത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ടെലിവിഷൻ ചാനലിലെ ഓൺ സ്ക്രീൻ പ്രോഗ്രാമിന്റെ അവതാരകയായിട്ടായിരുന്നു എന്റെ തുടക്കം. ഇദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽ അല്ല ഓഡിഷൻ വഴിയാണ് എനിക്ക് അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ മിസ്റ്റർ വിജയകുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ അതിൽ നിന്നും മാറ്റിച്ചു. മറ്റൊരു ചാനലിൽ സ്മാർട്ട് ഷോ എന്ന പ്രോഗ്രാം ഞാൻ അവതരിപ്പിക്കുന്നത് അറിഞ്ഞ് ഇദ്ദേഹം ചാനലിനെതിരെ ലീഗൽ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലിൽ ഉള്ളവർ എന്നെ മനസ്സിലാക്കി സപ്പോർട്ട് ചെയ്തു.

പലപ്പോഴും ക്ലാസ്സ് അല്ലെങ്കിൽ പരീക്ഷയുടെ സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോൾ ഒഴിവുസമയങ്ങളിൽ അവിടെ തന്നെ ഇരുന്നായിരുന്നു പഠിത്തം. ഷൂട്ടിൽ എന്റെസമയമാകുമ്പോൾ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുക പോലും ചെയ്യാതെ അതിരാവിലെ ട്രെയിൻ കയറി തിരുവനന്തപുരം മാറിവാനിയസ് കോളജിൽ എത്തുമായിരുന്നു. അന്നും ഇന്നും സ്വന്തമായ ഒരു വീടും സാമ്പത്തിക ഭദ്രതയുമായിരുന്നു എന്റെ ലക്ഷ്യം. ഞാൻ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് എന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കിൽ കൂടെ എന്നോട് കാണിച്ച സ്നേഹവും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റർ വിജയകുമാറിനെ ഞാൻ മരിക്കുന്നത് വരെ അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ എനിക്ക് സാധിക്കില്ല.ഇതേ മീഡിയ തന്നെ വർഷങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന്റെ പല നിയമവിരുദ്ധപ്രവർത്തികൾക്കും എതിരെ വാർത്തയിട്ട് ആഘോഷിച്ചിട്ടുള്ളതാണ്.നിരന്തരം അക്രമ സ്വഭാവം കാണിക്കുന്നഒരാളുടെ മകളായി പോയിഎന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാൻഅവഗണിക്കപ്പെടുകയും ആക്ഷേപങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2020ൽ കോടതിഡിവോഴ്സ് അനുവദിച്ചപ്പോൾ

ഇനിയെങ്കിലും സമാധാനമായിജീവിക്കാൻ ആകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ 2021 ൽ ഒരു പരിപാടിയിൽ പങ്കെടുത്ത മിസ്റ്റർ വിജയകുമാർ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കാരണം ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച ഒരാളുടെ മകളായി പോയി എന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാൻ അവഗണിക്കപ്പെടുകയും ആക്ഷേപങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2020ൽ കോടതി ഡിവോഴ്സ് അനുവദിച്ചപ്പോൾ ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ ആകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ 2021 ൽ ഒരു പരിപാടിയിൽ പങ്കെടുത്ത മിസ്റ്റർ വിജയകുമാർ എന്നെക്കുറിച്ച് നടത്തിയ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച കെട്ടുകഥകളും നെഗറ്റീവ് കമന്റ്സും പരാമർശങ്ങൾ കാരണം ചില

കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണവും മാനസികമായും വൈകാരികമായും ഒരുപാട് തളർത്തി.അപ്പച്ചന്റെ വിയോഗത്തിൽ നിന്ന ഞങ്ങൾ കരകയറുന്നതിനു മുൻപേ ആയിരുന്നു ഇങ്ങനെ ഒരു പീഡനം. അന്ന് ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ പേരിൽ മിസ്റ്റർ വിജയകുമാറിന്റെ ക്രൂരതകൾ വീട്ടുകാർ സഹിക്കേണ്ടി വന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ ഇഷ്ടത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചു. അങ്ങനെ ഇവിടെ നിന്ന് മാറിനിൽക്കാൻ കൂടിയാണ് ഞാൻ കാനഡയിൽ സോഷ്യൽ സർവീസ് വർക്ക് എന്ന കോഴ്സ് പഠിക്കാൻ പോയത്.

അതിനോടൊപ്പം പാർട്ടൈം ആയി ജോലി ചെയ്തു. ഈ പറഞ്ഞ ജോലിയും ഇനി മിസ്റ്റർ കാഴ്ചപ്പാടിൽ വൃത്തികെട്ടത് ആണോ എന്ന് എനിക്കറിയില്ല കാരണം ഭിന്നശേഷിയുള്ള വ്യക്തികളെ പരിപാലിക്കുക അവരുടെ പേഴ്സണൽ കെയർ ചെയ്യുക, കുളിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ജോലി ആവശ്യപ്പെടുന്നത്.ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാത്ത മിസ്റ്റര്‍ വിജയകുമാര്‍ എന്ന വ്യക്തി ഇത്രയും കാലം കഴിഞ്ഞ് ഞങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ ആയപ്പോള്‍ തിരിച്ചു വരുന്നത് അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ ജീവിച്ചിട്ട് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക”- അര്‍ഥന കുറിച്ചു.

Scroll to Top