വമ്പൻ വിജയം സ്വന്തമാക്കി മൈക്കിളപ്പനും പിള്ളേരും ; നൂറ് കോടി ക്ലബ്ബിൽ ഇടം നേടി ‘ഭീഷ്മ പര്‍വം’ !!

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം വിജയം നേടി മുന്നോട്ട് കുതിക്കുന്നു.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഭീഷ്മപര്‍വ്വം മൂന്ന് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.ചിത്രം ഇതുവരെ 100 കോടിയും മറികടന്നെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ഒന്നിന് ചിത്രം ഒ ടി ടിയിൽ റിലീസ് ചെയ്യും. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്.ചിത്രത്തിന്റെ ആഗോള ഗ്രോസ് ഏകദേശം 82 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഗ്രോസർ ആയിരിക്കുകയാണ് ഭീഷ്മപർവം.


കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. കോവിഡ് കാലത്ത് മാസങ്ങള്‍ വീട്ടിലിരുന്ന ശേഷം പുറത്തിറങ്ങി കയ്യാളിയ മൈക്കിളായി മമ്മൂട്ടി കാത്തുവച്ചത് വീര്യമേറിയ ഭാവങ്ങള്‍. എടുപ്പിലും നടപ്പിലും സംഭാഷണങ്ങളിലും ആ വീര്യത്തിന്‍റെ ആഴം അനുഭവിക്കാം പ്രേക്ഷകന്. മമ്മൂട്ടി എന്ന താരത്തെയും നടനെയും ഒരുമിച്ചൊരു ഫ്രെയ്മില്‍ കണ്ടാന്ദിക്കാം. കഥ പറച്ചിലിന്‍റെ ആഴവും കരുത്തും കൊണ്ട്, ബിഗ് ബിക്കും മുകളിലാണെന്ന് ചിലരെങ്കിലും സിനിമയെ അടയാളപ്പെടുത്തുന്നു.

പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.

Scroll to Top