‘ആറാടുകയാണ്’; രാവിലെയെത്തി; പക്ഷേ ടിക്കറ്റ് കിട്ടിയില്ല; വൈറൽ താരം

“ആറാടുകയാണ് ” ; ആറാട്ട് സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായ വാക്കാണിത്. ഇതിനോടൊപ്പം ഇത് പറഞ്ഞ വ്യക്തിയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറി. ഇപ്പോഴിതാ ഇന്ന് റിലീസായ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം കണ്ടിറങ്ങിയ ആരാധകർ പറഞ്ഞ വാചകവും ഇത് തന്നെ. ‘മെഗാ സ്റ്റാർ ആറാടുകയാണ്..’എന്നാണ് ആരാധകർ ഒന്നടക്കം പറഞ്ഞത്. മോഹൻലാൽ ചിത്രം ആറാട്ട് കണ്ട ശേഷം അഭിപ്രായം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആരാധകൻ അന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഭീഷ്മപർവം ആദ്യ ഷോ തന്നെ കാണും അഭിപ്രായം പറയും. എന്നാൽ ടിക്കറ്റ് കിട്ടാത്തത് െകാണ്ട് തനിക്ക് ആദ്യ ഷോ കാണാൻ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോൾ‌ വൈറലാകുന്നത്. എന്നിരുന്നാലും സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും യുവാവ് പറയുന്നു.

തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് ആണ്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഇതിന്റെ അഡീഷണൽ തിരക്കഥ രചിച്ചത് രവിശങ്കർ, അഡീഷണൽ സംഭാഷണങ്ങൾ രചിച്ചത് ആർ ജെ മുരുകൻ എന്നിവരാണ്. ഗംഭീരമായ പോസ്റ്ററുകളും ടീസറും ട്രെയ്ലറും അതുപോലെ സൂപ്പർ ഹിറ്റായ ഗാനങ്ങളും ഈ ചിത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ വലിയ ഹൈപ്പോടു കൂടിയാണ് ഈ ചിത്രം റിലീസ് ചെയ്തത് എന്ന് പറയാം.

പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Scroll to Top