കണ്ണുംനട്ട് കാത്തിരുന്ന ആ സന്തോഷ് വാർത്ത ഇങ്ങു വന്നെത്തി, ദുർഗയുടെ പോസ്റ്റിന് കമ്മെന്റുമായി ആരാധകർ.

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്.ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.താരത്തിന്റെ വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഭർത്താവിനൊപ്പം ഇന്റർവ്യൂകളിലും എത്താറുണ്ട്.കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സിനിമയുടെ പാട്ടിലെ താരം അഭിനയിച്ച ലിപ് ലോ ക് സീനുമയായി പല വിമ ർശനങ്ങളും ഏറ്റിരുന്നു. പല രീതിയിലുള്ള കമ്മെന്റുകളും വന്നിരുന്നു. എന്നാൽ അതിനൊക്കെ താരം ചുട്ട മറുപടി നൽകി.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. തന്റെ അടുത്ത ചിത്രമായ ഉടൽ എന്ന സിനിമയുടെ മോഷൻ പിക്ചർ ആയിരുന്നു അത്.ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ആശംസകളുമായി എത്തിയത്.സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരുപാട് ആയില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും തിരിച്ചുവരവ് ആഘോഷിക്കുകയാണ് ദുർഗയുടെ ആരാധകർ.

Scroll to Top