‘പാട്ടില്‍ പറയുന്നപോലെ, ടിക്കറ്റ് എടുക്കുന്നവര്‍ കരയുകില്ല’; ഭീഷ്മപര്‍വ്വത്തെക്കുറിച്ച് നടി അശ്വതി

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അശ്വതി പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം :

ഭീഷ്മപർവ്വം!!!”ഇവിടെ ആരാരും കരയുകില്ല”… എന്ന് പാട്ടിൽ പറയുന്നപോലെ “ടിക്കറ്റ് എടുക്കുന്നോർ കരയുകില്ല”മൈക്കിൾ അപ്പനേക്കാൾ (മമ്മുക്ക) എനിക്കു പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ ആണെന്ന്. ഇന്റർവെൽ വരെ ഒരു അമൽ നീരദ് ചിത്രത്തിന്റെ സ്ലോ മോഷൻ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങൾ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റർ (ഷൈൻ ടോം ചാക്കോ) കൊണ്ട് പോയി.. ഇന്റർവെലിനു ശേഷം ആണെങ്കിൽ, അജാസ് (സൗബിൻ ഷാഹിർ) തൂത്തു വാരി അങ്ങെടുത്തു..

പ്രത്യേകിച്ച് പറുദീസ എന്ന പാട്ടിനു ശേഷം അടിപൊളി..ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ ജീവിച്ചു കാണിച്ചു തന്നു ശ്രീ നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്‌ക്രീനിൽ കണ്ടപ്പോൾ രണ്ടു പേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി വീക്ക്‌ഡെയ്‌സിൽ സാധാരണ തിരക്ക് കുറവായിരിക്കുമല്ലോ എന്ന് കരുതി ആണ് രാത്രി ഷോയ്ക്കു പോയത്.. പക്ഷെ ആളുകളെ കണ്ടപ്പോൾ ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ചു ദൈവമേ ഇന്ന് വീക്കെൻഡ് ആണോ എന്ന് എന്തായാലും ഇസ്തായ

Scroll to Top