കര്‍ണാടകയിലും തരംഗമായി ഭീഷ്മപര്‍വ്വം; ഒരാഴ്ച കൊണ്ട് നേടിയത് 3.18 കോടി

ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മപര്‍വ്വം. ഭീഷ്മ ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്നുള്ള ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറകത്തുവന്നിരിക്കുന്നത്.കര്‍ണാടകയില്‍ ബംഗളൂരുവിന് പുറമേ മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്ററുകളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

ലഭ്യമായ കണക്കുകള്‍ പ്രകാരം ഭീഷ്മപര്‍വ്വത്തിന് മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് കര്‍ണാടകത്തില്‍ ലഭിച്ചത്. ആദ്യ ഒരാഴ്ചകൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്‌സ് ഓഫിസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.

Scroll to Top