ക്യാമറയ്ക്ക് മുന്നിൽ നിറക്കണ്ണുകളോടെ കൈകൂപ്പി, ഭീഷ്മ പർവ്വത്തിന്റെ വിജയത്തിൽ ഈ ഇരുപതിയാറുകാരന്റെ മുഖം കൂടെ ഓർക്കണേ.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം. തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.തീയേറ്ററുകളിൽ മുഴവൻ സീറ്റുകളും നിറഞ്ഞാണ് പ്രദർശനം. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആരും അറിയാത്ത ഒരു മുഖത്തെയാണ്.സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം ചോദിക്കുന്ന കൂട്ടത്തിൽ ആരും അറിയാത്ത ഒരാൾ ചിരിച മുഖത്തോടെ ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിൽക്കുന്നു. എന്നാൽ ഇദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. സാധാരണ രീതിയിൽ പോയ ഇദ്ദേഹമാണ് ഭീഷ്മ പാർവത്തിന്റെ തിരക്കഥ എഴുതിയത്.ദേവദത്ത് ഷാജി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

മൈകിലിന്റെയും പിള്ളേരുടെയും ദൃശ്യ വിസ്മയം ഇദ്ദേഹത്തിന്റെ തലയിൽ ഉദിച്ചതാണ്.സിനിമയുടെ വിജയത്തിൽ അദ്ദേഹത്തിന്റെ നല്ലൊരു പങ്കുണ്ട്. പ്രേക്ഷരെ പിടിച്ചിരുത്തുന്ന കഥ,മലയാള സിനിമയ്ക്ക് ഒരു നല്ലയൊരു സിനിമ കൂടെ എത്തിച്ച ദേവാദത്ത് ഷാജി ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച. ദേവദത്ത് പഠിച്ചത് കോതമംഗലം മാര്‍ അത്താണിയസ് കോളേജില്‍ ആയിരുന്നു. സിവില്‍ എഞ്ചിനീയറിംഗാണ് പഠിച്ചത്. പിന്നീടാണ് സിനിമ മോഹങ്ങള്‍ക്ക് പിന്നാലെ ആ ചെറുപ്പക്കാരന്‍ യാത്ര ആരംഭിക്കുന്നത്. ഹോം ടെക് ബില്‍ഡേഴസ് എന്ന കമ്പനിയിലും ആ കാലത്ത് കുറച്ച് സമയം ദേവദത്ത് ഷാജി ജോലി ചെയ്തു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ട്‌റായിട്ടായിരുന്നു സിനിമയിലേക്കുള്ള തുടക്കം. ദിലീഷ് പോത്തന്‍ വഴിയാണ് ആ സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥയുമായി ദേവദത്ത് ഷാജി അമല്‍ നീരദിന് അടുത്തേക്ക് എത്തുന്നത്.

ഭീഷ്മ പർവ്വം ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്.ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്. . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

Scroll to Top