ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി യുവാവ് ; വിഡിയോ പങ്കുവെച്ച് താരം !!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത.

വിനോദത്തിന് വേണ്ടി മാത്രമാണ് മത്സരാർത്ഥികൾ എല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരു വിജയി, അല്ലെങ്കിൽ പരാജിതൻ എന്ന കോൺസെപ്റ്റ് ഈ പരിപാടിയിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി കണ്ടിരിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ഉരുളക്കുപ്പേരി പോലെ ആണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്നും വരുന്നത്.ചിന്നു ചേച്ചി എന്നൊക്കെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് വലിയ ആരാധകവൃന്ദമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ആരാധകന്‍ ലക്ഷ്മി നക്ഷത്രയുടെ മുഖം തന്റെ നെഞ്ചില്‍ പച്ച കുത്തിയിരിയ്ക്കുകയാണ്. ഈ വീഡിയോ ആണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ, ഈ യുവാവ് ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ എന്ന് തുടങ്ങി ഒരു വിശദാംശങ്ങളും ലഭ്യമല്ല. ഇത്രയധികം സ്നേഹം ചൊരിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട് എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകെ ടാഗ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി പങ്കുവെയ്ക്കുന്നുണ്ട്. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലർ വിമർശനവുമായി രംഗത്തെത്തി. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. കഷ്ടം എന്നും പറയുന്നുണ്ട്.സ്വന്തം അമ്മേടെ ആയിരുന്നെങ്കിൽ നന്നായേനേ’ എന്നായിരുന്നു ഒരു കമന്റ്. ‘എപ്പോഴത്തേയു പോലെ നല്ല കമന്റുകളും ലഭിക്കുന്നുണ്ട്.

Scroll to Top