‘സമര്‍പ്പണം കെവിനും നീനുവിനും’; ദുരഭിമാനക്കൊ ലയുടെ ഇരകള്‍ക്ക് സമര്‍പ്പിച്ച് ഭീഷ്മപര്‍വ്വം ടീം

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്. ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്.

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊ ലയുടെ ഇരകളായ കെവിനും നീനുവിനും സമര്‍പ്പിച്ചുകൊണ്ടാണ് ഭീഷ്മപര്‍വ്വം തുടങ്ങുന്നത്. ‘സമര്‍പ്പണം – കെവിനും നീനുവിനും’ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.നീനുവിനെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ വിവാഹം ചെയ്തു എന്ന കാരണത്താലായിരുന്നു ഈ ദുരഭിമാനക്കൊ ല. കേസില്‍ നീനുവിന്റെ അച്ഛനടക്കം 14പേരെ പ്രതിചേര്‍ത്തിരുന്നു.2018 മെയ് 27നായിരുന്നു കെവിന്‍ കൊ ല്ലപ്പെട്ടത്.

അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.സിനിമ പ്രീബുക്കിങ് തന്നെ വളരെ വേഗത്തിലാണ് നടന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Scroll to Top