ഫസ്റ്റ് ഷോ കഴിഞ്ഞുടൻ മമ്മൂക്കയുടെ കാൾ സൗബിന്, തീയേറ്ററുകളിൽ ആവേശതിരയിളക്കി ഭീഷ്മ പർവ്വം.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു. ആദ്യഷോ കഴിഞ്ഞ് മമ്മൂക്ക വിളിച്ചത് സൗബിനെയാണ്.തിയറ്ററിൽ മുന്നിൽ ആരാധകർക്ക് നടുവിൽ ആയിരുന്ന സൗബിൻ മമ്മൂട്ടി വിളിച്ച സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.മമ്മൂക്കാ അടിപൊളിയെന്ന് ഫോണിൽ പറഞ്ഞു കൊണ്ടായിരുന്നു സൗബിൻ മമ്മൂട്ടിയുടെ കോൾ ആരാധകരെ കാണിച്ചത്.

ഇതോടെ, മമ്മൂക്കാ അടിപൊളിയെന്ന് ആരാധകരും വിളിച്ചു പറഞ്ഞു.സൗബിന്റെ വാക്കുകളിലേക്ക്,ചിത്രത്തിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു, ഇപ്പോഴും ആ തരിപ്പ് മാറിയിട്ടില്ല. പഴയ ആ ഓളം തിയറ്ററിൽ എല്ലാവർക്കും ഒപ്പമിരുന്ന കണ്ടപ്പോൾ തിരിച്ചു വന്നു. സിനിമ തിയറ്ററിൽ കണ്ടപ്പോൾ ഉണ്ടായ അനുഭവം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു.സുദേവിന്റെ വാക്കുകൾ, ആദ്യമായാണ് താൻ മമ്മൂക്ക ഫാൻസിന്റെ കൂടെ സിനിമ കാണുന്നത്. മമ്മൂക്കയുടെ എൻട്രിയും സ്റ്റൈലും എല്ലാം സൂപ്പർ ആയിരുന്നു പടം അടിപൊളിയാണ്.എല്ലാവർക്കും അത് തന്നെ തോന്നട്ടെ. സിനിമ പ്രീബുക്കിങ് തന്നെ വളരെ വേഗത്തിലാണ് നടന്നത്.ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്.

ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്. . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. കോവിഡ് കാലത്ത് മാസങ്ങള്‍ വീട്ടിലിരുന്ന ശേഷം പുറത്തിറങ്ങി കയ്യാളിയ മൈക്കിളായി മമ്മൂട്ടി കാത്തുവച്ചത് വീര്യമേറിയ ഭാവങ്ങള്‍. എടുപ്പിലും നടപ്പിലും സംഭാഷണങ്ങളിലും ആ വീര്യത്തിന്‍റെ ആഴം അനുഭവിക്കാം പ്രേക്ഷകന്. മമ്മൂട്ടി എന്ന താരത്തെയും നടനെയും ഒരുമിച്ചൊരു ഫ്രെയ്മില്‍ കണ്ടാന്ദിക്കാം.

കഥ പറച്ചിലിന്‍റെ ആഴവും കരുത്തും കൊണ്ട്, ബിഗ് ബിക്കും മുകളിലാണെന്ന് ചിലരെങ്കിലും സിനിമയെ അടയാളപ്പെടുത്തുന്നു.ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ ചേര്‍ന്നതാവും ചിത്ര. പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.

Scroll to Top