ആരാധകരുടെ നെഞ്ചിൽ തീ പടർത്തി മൈക്കിൾ ; ‘ഭീഷ്‍മ പര്‍വ്വം’ ടീസര്‍ പുറത്ത്!!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിൽ ഒന്നാണ് ഭീഷ്മ പർവ്വം. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാർച്ച് മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ ചേര്‍ന്നതാവും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പഞ്ച് ഡയലോഗുകളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും സാംപിള്‍ നിറഞ്ഞതാണ് ടീസര്‍.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Scroll to Top