കടൽ തിരമാലയെ പ്രണയിച്ച് നിമിഷ സജയൻ ; വീഡിയോ പങ്കുവെച്ച് താരം

മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.

`

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിമിഷ മിക്കപ്പോഴും സിനിമയിൽ സീരിയസ് വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച മിക്ക പടങ്ങളിലും നിമിഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.ഈട, ഒരു കുപ്രസിദ്ധ പയ്യൻ, സ്റ്റാൻഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, വൺ, നായാട്ട്, മാലിക് തുടങ്ങിയ സിനിമകളിലും നിമിഷ അഭിനയിച്ചിട്ടുണ്ട്.

നിവിൻ പൊളി നായകനായി എത്തുന്ന തുറമുഖം എന്ന സിനിമയിലാണ് ഇനി നിമിഷ അഭിനയിക്കാൻ പോകുന്നത്. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ തന്റെ രാഷ്ട്രീയ നിലപാടുകളും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ഒരാളാണ് നിമിഷ.ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റുകളാണ് വൈറലാവുന്നത്. കടൽ തീരത്ത് നിന്നും ഒരു കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് നിമിഷ സജയൻ. 12 സെക്കന്റുകളിൽ മിന്നിമറയുന്ന ഭാവങ്ങളും വിഡിയോയിൽ കാണാം.

Scroll to Top