മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുക ഭീഷ്മപർവത്തിന്.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.തീയേറ്ററുകളിൽ മുഴവൻ സീറ്റുകളും നിറഞ്ഞാണ് പ്രദർശനം.ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി

എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്.ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്.

കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന റിപ്പോർട്ടുകൾ. എംകെഎസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

Scroll to Top