ഇതൊരു ചെറിയ വാർത്തയാണോ, ഇങ്ങെനയൊരു ചോദ്യം ബിജു മേനോൻ എങ്കിലും ചോദിക്കാൻ തോന്നിയല്ലോയെന്ന് പ്രേക്ഷകർ.

നമ്മുടെ സമൂഹത്തിലെ ജനങ്ങൾ എന്നും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ കേരളത്തിലെ റോഡുകൾ. റോഡുകളുടെ നില പലയിടത്തും അതീവ ഗുരുതരം ആണ്. മഴ കൂടെ പെയ്താൽ പിന്നെ റോഡ് കുളം ആണ്.റോഡ് അപകടങ്ങൾ കൊണ്ട് മരണപെടുന്നവർ ഏറെയാണ്. എന്നാൽ അതൊന്നും തന്നെ ആരും ശ്രദ്ധിക്കുന്നില്ല.ഈ വിഷയത്തെ ചൂണ്ടി കാണിക്കുകയാണ് സിനിമതാരം ബിജു മേനോൻ.റോഡ് അപകടത്തിൽ മരിച്ചവരുടെ കണക്ക് കാണിക്കുന്ന വാർത്ത പങ്കുവെച്ചാണ് താരത്തിന്റെ ചോദ്യം. ഇതൊരു ചെറിയ വാർത്ത ആണോ എന്നാണ് പത്രകുറിപ്പിനൊപ്പം ചോദിക്കുന്നത്.

ബിജു മേനോൻ പങ്കുവച്ച വാർത്തയുടെ പൂർണരൂപം: കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മ രിച്ചത് 1000 കാൽനട യാത്രക്കാർ. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപ കടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അ പകടങ്ങൾ 35476 ആണ്. ഇത്രയും അ പകടങ്ങളിലായി 3292 പേർ മ രിച്ചപ്പോൾ 27745 പേർക്കു ഗുരുതര പ രുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മ രിച്ചത്. 2076 പേർക്കു ഗുരുതര പ രുക്കേൽക്കുകയും ചെയ്തു..

FACEBOOK POST

Scroll to Top